രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആര്‍ആര്‍ആര്‍-ല്‍ വിജയ് യേശുദാസിന്റെ പാട്ടും
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്.ആര്.ആര്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ആര്‍ആര്‍ആര്‍ പ്രേക്ഷകരിലേക്കെത്തും. വിജയ് യേശുദാസ് ആണ് മലയാള പതിപ്പിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയം എന്നാണ് ഈ പാട്ടിന്റെ പേര്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റേതാണ് വരികള്‍. എം എം കീരവാണി സംഗീതം പകര്‍ന്നിരിക്കുന്നു.
ആര്‍ആര്‍ആറില്‍ ജൂനിയര്‍ എന്‍.ടി.ആര് കൊമരു ഭീം ആയാണ് എത്തുന്നത്. അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും ഇഴചേര്‍ത്താണ് ആര്.ആര്.ആര് ഒരുങ്ങുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം. രുധിരം, രൗദ്രം, രണം എന്നാണ് ആര്.ആര്.ആര് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. അലിയ ഭട്ട്, അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്ഡസണ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Read more: ആ ഡാന്‍സ് ഹിറ്റായി; ‘ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര്ക്ക്’ സിനിമയിലേക്ക് അവസരം
ബിഗ്ബജറ്റ് ചിത്രംകൂടിയാണ് ആര്.ആര്‍ആര്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്, നിത്യ മേനോന് തുടങ്ങി നിരവധി താരങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡി വി വി ധനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം. പൂര്‍ണമായും സാങ്കല്പിക കഥയാണെങ്കിലും രണ്ട് യഥാര്‍ത്ഥ പോരാളികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Story highlights: Vijay Yesudas singing in RRR moie