കമൽഹാസനും വിജയ് സേതുപതിയ്ക്കുമൊപ്പം ഫഹദ് ഫാസിൽ; ‘വിക്രം’ ചിത്രീകരണ വിഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ

July 17, 2021

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ് കമൽഹാസനും വിജയ് സേതുപതിയ്ക്കുമൊപ്പംഫഹദ് ഫാസിലും. മൂവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സിനിമാപ്രേമികൾക്കിടയിൽ ആവേശം സൃഷ്ടിക്കുന്നത്. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നത്.

അതേസമയം കമൽ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. ഇപ്പോഴിതാ സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വിക്രത്തിന്റെ ചിത്രീകരണ വിഡിയോ.

Read also:മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച

അതേസമയം നിരവധി ചിത്രങ്ങളുമായി തമിഴ് സിനിമ മേഖലയിൽ തിരക്കുള്ള താരമാണ് കമൽഹാസൻ. കമൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണ് ഇന്ത്യൻ 2. വിജയ് സേതുപതിയുടേതായി നിരവധി ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്കാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ജൂലൈ 15 മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

Story Highlights: VIKRAM – Kamal Haasan Vijay Sethupathi Fahadh Faasil