ഉപയോഗശേഷം വലിച്ചെറിഞ്ഞ 1500 മാസ്കുകൾ കൊണ്ടൊരു മനോഹര വിവാഹ ഗൗൺ- കൗതുകക്കാഴ്ച

July 21, 2021

കൊവിഡിൻറെ വരവോടെ ഒരു സാധാരണ കാഴ്ചയായി മാറിയതാണ് മാസ്ക് ധരിച്ച മുഖങ്ങളും സാനിറ്റൈസറുമെല്ലാം. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മാസ്കുകളുടെ എണ്ണം ഗണ്യമായി വർധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ യു കെയിലെ ഒരു ഡിസൈനർ ഉപേക്ഷിച്ച മാസ്കുകൾ കൊണ്ട് ഒരു വിവാഹ ഗൗൺ ഒരുക്കിയിരിക്കുകയാണ്.

1500 വെളുത്ത നിറത്തിലുള്ള സർജിക്കൽ മാസ്കുകൾ ഉപയോഗിച്ചാണ് വിവാഹ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. വെഡ്ഡിംഗ് പ്ലാനർ വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് ഡിസൈനർ ടോം സിൽ‌വർ‌വുഡ് ഗൗൺ ഒരുക്കിയത്.

ജെമിമ ഹാംബ്രോ എന്ന മോഡലാണ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിനടുത്ത് ഈ മാസ്ക് ഗൗൺ അണിഞ്ഞ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഓരോ ആഴ്ചയും യുകെയിൽ 100 ​​ദശലക്ഷം ഡിസ്പോസിബിൾ മാസ്കുകൾ വലിച്ചെറിയപ്പെടുന്നുവെന്നാണ് കണക്ക്. ഇ സാഹചര്യത്തിൽ ഒരു ക്യാമ്പയിൻ പോലെയാണ് ഈ ഗൗൺ ആളുകളിലേക്ക് എത്തുന്നത്.

read More: ‘പാട്ടുപാടാൻ അറിയാതെ..ഒന്നുമൊന്നും അറിയാതെ..’; ഗിത്താറിൽ താളമിട്ട് പാടി അന്ന ബെന്നിന്റെ സഹോദരി

അതേസമയം, ഇന്നലെ മുതൽ യുകെയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച വേളയിൽ ‘ഫ്രീഡം ഡേ’ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വേറിട്ട ഗൗൺ ഒരുക്കിയത്.

Story highlights- wedding dress made from 1500 face mask