ഹിറ്റ് പാട്ടിന്റെ അകമ്പടിയില്‍ നൃത്തഭാവങ്ങളുമായി അനുശ്രീ: വിഡിയോ

August 10, 2021
Actress Anusree dancing performance goes viral on Social Media

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം അനുശ്രീയും. ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ രസകരമായ റീലുകള്‍ താരം പങ്കുവയ്ക്കാറുമുണ്ട്.

ശ്രദ്ധ ആകര്‍ഷിക്കുകയാണ് അനുശ്രീ പങ്കുവെച്ച ഒരു ഡാന്‍സ് വിഡിയോ. ‘കൊഞ്ചം ആസൈ കൊഞ്ചം കനവ് ഇവ ഇല്ലാമയ് വാഴ്കയാ….’ എന്ന ഗാനത്തിനാണ് താരത്തിന്റെ നൃത്തം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ ഈ ഗാനം ‘കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍ എന്ന ചിത്രത്തിലേതാണ്. നിരവധിപ്പേര്‍ അനുശ്രീയുടെ നൃത്തപ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നു.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Actress Anusree dancing performance goes viral on Social Media