മെഹന്ദി ആഘോഷത്തില്‍ പരം സുന്ദരിക്ക് ചുവടുവെച്ച് എലീന: വിഡിയോ

August 29, 2021
Alina Padikkal Dance Perfor

അവതാരകയായി മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടിയ എലീന പടിക്കലിന്റെ നൃത്ത വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. താരത്തിന്റെ വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ആഘോഷത്തിനിടെയായിരുന്നു നൃത്തം. കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറിയ പരം സുന്ദരിക്കാണ് എലീനയും ചുവടുവെച്ചത്.

ആഗസ്റ്റ് 30-നാണ് എലീനയുടെ വിവാഹം. രോഹിത് പ്രദീപ് ആണ് വരന്‍. കോഴിക്കോട് വെച്ചാണ് വിവാഹ ചടങ്ങുകള്‍. മെഹന്ദി ആഘോഷത്തിന്റെ വിവിധ ചിത്രങ്ങളും എലീന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ വസ്ത്രവും ആഭരണങ്ങളുമെല്ലാം ഫാഷന്‍ ലോകത്തും ശ്രദ്ധ നേടുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് മെഹന്ദി ആഘോഷത്തില്‍ താരം ധരിച്ചത്.

Read more: ഇത് പ്രേക്ഷക ഹൃദയംതൊട്ട ‘ഹോം’; മേക്കിങ് വിഡിയോ

നിറയെയുള്ള എംബ്രോയ്ഡറിയും ലെഹങ്കയില്‍ നല്‍കിയിരിക്കുന്നു. ഹെവി ചോക്കറും ആകര്‍ഷണീയമാണ്. താന്‍സ് കൗച്ചറാണ് താരത്തിന്റെ ലെഹങ്ക ഒരുക്കിയത്. മെഹന്ദി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിന്റെ വിഡിയോയും എലീന പടിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Story highlights: Alina Padikkal Dance Performance Param Sundari