‘ഉടന്‍പിറപ്പി’ലൂടെ തമഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ആര്യ ദയാല്‍

August 9, 2021
Viral Singer Arya Dhayal debuts to Tamil Movie

പാട്ടുപാടി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഗായികയാണ് ആര്യ ദയാല്‍. തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗായിക. ഉടന്‍പിറപ്പ് എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ആര്യ ദയാല്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഇറ ശരവണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജ്യോതികയും ശശികുമാറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ആമസോണ്‍ പ്രൈമിലൂടെയായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന മധുരം എന്ന ചിത്രത്തിലും ആര്യ ദയാലിന്റെ പാട്ടുണ്ട്. അഹമ്മദ് കബീറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് മധുരം. അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ഫഹിം സഫര്‍, മാളവിക, ബാബു ജോസ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഹിഷാം അബ്ദുള്‍ വഹാബ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights: Viral Singer Arya Dhayal debuts to Tamil Movie