ബ്രോ ഡാഡി ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. മണിരത്നം സംവിധാനം നിര്‍വഹിക്കുന്ന പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിലും ബാബു ആന്റണി ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രീകരണത്തിനിടെ ലഭിച്ച ഇടവേളയില്‍ ബ്രോ ഡാഡിയുടെ ലൊക്കേഷനിലും ബാബു ആന്റണി എത്തി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രവും ബാബു ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കോമഡി പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂസിഫറിന് ശേഷം മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ബ്രോ ഡാഡിയില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Story highlights: Babu Antony shares Bro Daddy location photo