ഇത് പ്രേക്ഷക ഹൃദയംതൊട്ട ‘ഹോം’; മേക്കിങ് വിഡിയോ

August 28, 2021

സിനിമ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയതാണ് ഇന്ദ്രൻസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന ചിത്രം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഇന്ദ്രൻസിന് പുറമെ ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സംഗീതം ഒരുക്കുന്നത് രാഹുൽ സുബ്രഹ്‌മണ്യനാണ്. ഛായാഗ്രഹണം നീൽ നിർവഹിക്കുന്നു.

Read also: 12 ദിവസംകൊണ്ട് ഒരുങ്ങിയ 7 നില കെട്ടിടം; അമ്പരപ്പിക്കുന്ന നിർമിതിയ്ക്ക് പിന്നിൽ

അതേസമയം ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. 1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്. ഇന്ദ്രന്സിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്.

Story highlights: Behind the Scenes of film Home