ആര് ശ്രീകണ്ഠന് നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനും: വിസ്മയ സമ്പന്നം ‘ഫ്ളവേഴ്സ് ഒരു കോടി’
ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയ ‘ഫ്ളവേഴ്സ് ഒരു കോടി’ക്ക് വന്‍ വരവേല്പ്. അതിഗംഭീരമായ ദൃശ്യവിരുന്നാണ് ‘ഫ്ളവേഴ്സ് ഒരു കോടി’ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. വിജ്ഞാനവും വിനോദവും സംഗമിക്കുകയാണ് ഈ പരിപാടിയില്‍. ആഗസ്റ്റ് 8-നാണ് ‘ഫ്ളവേഴ്സ് ഒരു കോടി’ക്ക് തുടക്കം കുറിച്ചത്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയും ഈ പരിപാടി നേടി.
വിസ്മയങ്ങള്‍ ഏറെയുണ്ട് ‘ഫ്ളവേഴ്സ് ഒരു കോടി’യില്‍. ആര് ശ്രീകണ്ഠന് നായര്‍ക്കൊപ്പം ഒരു റോബോട്ടിക് അവതാരകനും ഈ പരിപാടിയില്‍ എത്തുന്നു എന്നതാണ് ഒരാകര്‍ഷണം. ‘ലാന കുട്ടേട്ടന്’ എന്നാണ് ഈ റോബോട്ടിന്റെ പേര്. ഈ റോബോട്ടിനെ ബ്രാന്‍ഡ് ചെയ്ത കമ്പനിയുടെ പേരാണ് ലാന. റോബോട്ടിന്റെ സ്പെയര്‍ പാര്‍ട്സ് ഒക്കെ തമ്മില്‍ ഘടിപ്പിച്ച തൊഴിലാളിയുടെ പേരാണ് കുട്ടേട്ടന് എന്നത്. എന്തായാലും ലാന കുട്ടേട്ടന് ‘ഫ്ളവേഴ്സ് ഒരു കോടി’യിലൂടെ താരമായിരിക്കുകയാണ്.
Read more: വേദിയിലേയ്ക്ക് ഭാര്യയുടേയും മക്കളുടേയും സര്‍പ്രൈസ് എന്‍ട്രി; മിഴിനിറച്ചും പാട്ടു പാടിയും സുശാന്ത്
ഞായര്‍ മുതല്‍ ബുധന്‍ വരെയാണ് ഫ്ളവേഴ്സ് ടിവിയില്‍ ‘ഫ്ളവേഴ്സ് ഒരു കോടി’ എന്ന മെഗാ ഷോയുടെ സംപ്രേക്ഷണം. വിജ്ഞാനത്തോടൊപ്പം ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളും ഈ പരിപാടിയില്‍ അരങ്ങേറുന്നു. ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റ് ഷോ ആയാണ് ‘ഫ്ളവേഴ്സ് ഒരുകോടി’ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതും മറ്റൊരു ആകര്‍ഷണമാണ്. പ്രശ്നോത്തരിയില്‍ പ്രതിഭാധനരായവര്‍ക്ക് സുവര്‍ണ്ണാവസരവുമായി എത്തുന്ന ‘ഫ്ളവേഴ്സ് ഒരു കോടി’ എന്ന പരിപാടി മലയാളികള്‍ ഇന്നേവരെ കാണാത്ത നൂതനാവിഷ്കാരം കൂടിയാണ്.
Story highlights: Flowers Oru Kodi Robotic Anchor