വേദിയിലേയ്ക്ക് ഭാര്യയുടേയും മക്കളുടേയും സര്‍പ്രൈസ് എന്‍ട്രി; മിഴിനിറച്ചും പാട്ടു പാടിയും സുശാന്ത്

August 9, 2021
Susanth family moment on Flowers Top Singer

അതിഗംഭീരമായ പാട്ട് വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. കുരുന്ന് ഗായക പ്രതിഭകളുടെ മനോഹരമായ പാട്ടുകള്‍ക്കൊപ്പം ചില സുന്ദര നിമിഷങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദി സാക്ഷ്യം വഹിക്കാറുണ്ട്. കുട്ടിപ്പാട്ടുകാരുടേയും വിധികര്‍ത്താക്കളുടേയുമെല്ലാം പ്രിയപ്പെട്ടവര്‍ സര്‍പ്രൈസായി പലപ്പോഴും വേദിയിലെത്താറുണ്ട്. ഇത്തരം നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്ന ആസ്വാദന വിരുന്നിനും മാധുര്യം ഏറെയാണ്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അതുല്യ കലാകാരന്‍ സുശാന്തിനും ഒരു സര്‍പ്രൈസ് ലഭിച്ചു. അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഭാര്യയും മക്കളും കേക്കുമായി വേദിയിലെത്തി. മനോഹരമായ നിമിഷത്തില്‍ സന്തോഷം കൊണ്ട് സുശാന്ത് മിഴിനിറച്ചു.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

ഗംഭീരമായ ആലാപന മികവും സുശാന്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. വേദിയില്‍ അദ്ദേഹം ഹിറ്റ് തമിഴ് ഗാനം ആലപിക്കുകയും ചെയ്തു. ഈ പാട്ടിനൊടുവിലാണ് ഭാര്യ അദ്ദേഹത്തിനരികിലേയ്ക്ക് എത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കുമായി നടത്തിയ ഗെയിമും ഏറെ രസകരമാണ്.

Story highlights: Susanth family moment on Flowers Top Singer