തുമ്പിപ്പെണ്ണെ വാ വാ… ആര്‍ദ്രമായി പാടി ഹനൂന: വിഡിയോ

August 17, 2021
Flowers Top Singer Hanuna amazing singing performance

തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ…. മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയതാണ് ഈ ഗാനം. കാലമെത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ ചേല് കുറയില്ല. അത്രമേല്‍ സുന്ദരമാണ് ഈ പാട്ട്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ ഈ സുന്ദരഗാനം ഗംഭീരമായി ആലപിച്ചിരിക്കുകയാണ് ഹനൂന. കണ്ണൂര്‍ സ്വദേശിനിയായ മിടുക്കി ആര്‍ദ്രമായ ആലാപന മികവുകൊണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ കൈയടി നേടുന്ന താരമാണ്. ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഹനൂനയുടെ പാട്ടും ജനഹൃദയങ്ങള്‍ ഏറ്റെടുത്തു.

Read more: ജഗദീഷ് ഭാവങ്ങളില്‍ നിറഞ്ഞ് കൊല്ലം സുധി; രസകരം താരക്കൂട്ടങ്ങളുടെ ഈ ഡാന്‍സ് പ്രകടനം

ധ്രുവം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഷിബു ചക്രവര്‍ത്തിയുടേതാണ് ഗാനത്തിലെ വരികള്‍. എസ് പി വെങ്കടേഷ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും സുജാത മോഹനും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Flowers Top Singer Hanuna amazing singing performance