പാമ്പുകള്‍ക്ക് മാളമുണ്ട്…; ശ്രഹരിയുടെ ഗംഭീര ആലാപനത്തിന് കൈയടിക്കാതിരിക്കാനാവില്ല
ചില പാട്ടുകളുണ്ട്, നിത്യ ഹരിത ഗാനങ്ങള്‍. അവയങ്ങനെ ആസ്വാദക മനസ്സുകളില്‍ കുടിയിരിക്കും. കാലമെത്ര കഴിഞ്ഞാലും അത്തരം ഗാനങ്ങളുടെ മാറ്റ് കുറയില്ല. ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല ചില നാടക ഗാനങ്ങളും ഇത്തരത്തില്‍ മലയാള മനസ്സുകളില്‍ ചേക്കേറിയിട്ടുണ്ട്. പുതു തലമുറകള്‍ പോലും ഹൃദയം കൊണ്ട് ഏറ്റെടുത്തിട്ടുണ്ട് അത്തരം ഗാനങ്ങളെ.
‘പാമ്പുകള്‍ക്കു മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രനു തല ചായ്ക്കാന്‍
മണ്ണിലിടമില്ലാ…മണ്ണിലിടമില്ലാ….’ ഈ പാട്ടും മലയാള സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ ഈ ഗാനം ആലപിച്ച് കൈയടി നേടിയിരിക്കുകയാണ് ശ്രീഹരി എന്ന കൊച്ചു മിടുക്കന്‍. ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2 ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി.
അശ്വമേധം എന്ന നാടകത്തിലേതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ജോര്‍ജ്ജ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Flowers Top Singer Sreehari singing amazingly