വിട്ടൊഴിയാതെ കൊവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 39,070 പേര്‍ക്ക്

August 8, 2021
India reports 39,070 new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,19,34,455 ആയി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,06,822 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നലെ മാത്രം 43,910 പേരാണ് കൊവിഡ് മുക്തി നേടിയിത്.

Read more: അതേ ആവേശവും ചടുലതയും; ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ

ആകെ രോഗബാധിതരില്‍ 3,10,99,771 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 491 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,27,862 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.

Story highlights: India reports 39,070 new Covid cases