പുതിയ ഭാഷയില്‍ മഞ്ജു വാര്യരുടെ ഗാനം; കയറ്റത്തിലെ ഇസ്ത്തക്കോ… സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

August 29, 2021
Isthako Video Song From Kayattam Movie

അഭിനയമികവിനൊപ്പം ആലാപനമികവുകൊണ്ടും ചലച്ചിത്രലോകത്ത് നടി മഞ്ജു വാര്യര്‍ ശ്രദ്ധേയയാണ്. മഞ്ജു വാര്യര്‍ ആലപിച്ച കിം കിം പാട്ട് അടുത്തിടെ മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മഞ്ജു വാര്യര്‍ ആലപിച്ച മറ്റൊരു ഗാനവും. കയറ്റം എന്ന ചിത്രത്തിലെ വിഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ഇസ്ത്തക്കോ… എന്ന് തുടങ്ങുന്ന ഗാനം ഇതിനിടോകംതന്നെ ശ്രദ്ധ നേടി. തികച്ചും വ്യത്യത്യസ്തമായ ഒരു ഭാഷയിലുള്ളതാണ് ഈ ഗാനം. അഹ്ര് സംസ എന്ന ഒരു പുതിയ ഭാഷ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഗാനത്തിന്റേയും പ്രധാന ആകര്‍ഷണം.

Read more: എന്നെ കൊല്ലാതിരിക്കാൻ പറ്റോ; ചിരിപ്പിച്ച് തങ്കു, കൗണ്ടർ അടിച്ച് ജയസൂര്യയുംഎന്നെ കൊല്ലാതിരിക്കാൻ പറ്റോ; ചിരിപ്പിച്ച് തങ്കു, കൗണ്ടർ അടിച്ച് ജയസൂര്യയും

രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപത്, സനല്‍കുമാര്‍ ശശിധരന്‍ എന്നിവരാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. രതീഷ് ഈറ്റില്ലം സംഗീതം പകര്‍ന്നിരിക്കുന്നു. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Isthako Video Song From Kayattam Movie