ആസ്വാദകമനസ്സില്‍ നിന്നും മായാതെ കാതലേ കാതലേ….; പ്രിയ ഗായിക കല്യാണി മേനോന്‍ ഓര്‍മയാകുമ്പോള്‍

August 2, 2021
Story highlights: Kalyani Menon Indian classical film singer passed away

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ വിശേഷണം ശരിയാണെന്ന് തോന്നും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെയാണ് മരണം കവര്‍ന്നെടുക്കുന്നത്. അതിഗമഭീരമായ ആലാപന മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ ഗായിക കല്യാണി മേനോനേയും മരണം കവര്‍ന്നെടുത്തു. സംഗീത സലോകത്തിന് ഒരിക്കലും നികത്താനാവാത്തതാണ് കല്യാണിയുടെ നഷ്ടം.

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നിട്ടുണ്ട് കല്യാണി മേനോന്‍ ആലപിച്ച ഗാനങ്ങള്‍. നിത്യസുന്ദരമായ പാട്ടുകള്‍ പാടിയ കല്യാണി മേനോന്‍ എന്ന ഇന്ത്യന് ചലച്ചിത്ര പിന്നണി ഗായിക അനശ്വരമാക്കിയ ഗാനങ്ങളും ഏറെയാണ്. 1970-കളില്‍ ക്ലാസ്സിക്കല്‍ ഗായികയായി തുടക്കം കുറിച്ച കല്യാണി മേനോന്‍ ഒരുപാട് ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്റെ കൂടെയും പ്രവര്‍ത്തിച്ചിട്ടുണ്ട് അതുല്യ ഗായിക.

Read more: കണ്ണിറുക്കി ഒളിച്ചുകളിച്ച് രമ്യ നമ്പീശനും ഒരു കൊച്ചുമിടുക്കിയും; പാട്ടുവേദിയിലെ ക്യൂട്ട് നിമിഷം

മലയാളത്തിലും തമിഴിലും കല്യാണി മേനോന്‍ ആലപിച്ച ഗാനങ്ങളൊക്കെയും ഹിറ്റുകളായിരുന്നു. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ പവനരച്ചെഴുതുന്നു… എന്ന ഗാനം മലയാളമനസ്സുകളില്‍ നാളുകള്‍ക്ക് മുന്‍പേ സ്ഥാനമുറപ്പിച്ചതാണ്. ഈ ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷനില്‍ കല്യാണി മേനോനും പങ്കാളിയാണ്. മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഋതുഭേദ കല്‍പന ചാരുത നല്‍കിയ…. എന്ന ഗാനവും മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലെ നിനക്കും നിലാവില്‍ എന്ന ഗാനവുമെല്ലാം ആസ്വാദകര്‍ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ട്.

2018-ല്‍ പ്രേക്ഷകരിലേക്കെത്തിയ 96 എന്ന സിനിമയലെ ഏറെ ശ്രദ്ധ നേടിയ കാതലേ കാതലേ… എന്ന ഗാനവും കല്യാണി മേനോനാണ് ആലപിച്ചത്. തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍ പോലും വലിയ സ്വീകാര്യത നേടിയിരുന്നു ഈ ഗാനം. മരണം കവര്‍ന്നെടുത്തെങ്കിലും കല്യാണി മേനോന്‍ എന്ന ഗായികയുടെ ഓര്‍മ്മകള്‍ ഇനിയും പ്രേക്ഷകമനസ്സുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. ആ സ്വരമാധുരിയില്‍ വിരിഞ്ഞ നിത്യ സുന്ദര ഗാനങ്ങളിലൂടെ…..

Story highlights: Kalyani Menon Indian classical film singer passed away