‘അനായാസമായി സംവിധായകനിൽ നിന്നും ഒരു നടനിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ച’- പൃഥ്വിരാജിനെക്കുറിച്ച് കനിഹ

August 10, 2021

മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. ഒട്ടേറെ മലയാളചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോൾ ഹൈദരാബാദിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഇപ്പോഴിതാ, പൃഥ്വിരാജിനെക്കുറിച്ച് ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.

പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കനിഹ കുറിപ്പ് പങ്കുവയ്ക്കുന്നത്. ‘അദ്ദേഹം വിവിധ വേഷങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്, ചെയ്ത എല്ലാ വൈവിധ്യമാർന്ന വേഷങ്ങളിലും ജീവൻ പകരുന്നത് അഭിനന്ദനാർഹമാണ് , പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഇപ്പോഴും ആഗ്രഹിച്ചിരുന്നു. ഒടുവിൽ അത് സംഭവിച്ചു. ഇപ്പോൾ അനായാസമായി സംവിധായകനിൽ നിന്നും ഒരു നടനിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ച അനുഭവിക്കുകയാണ്. എപ്പോഴും നിങ്ങളുടെയും നിങ്ങളുടെ പ്രവർത്തികളുടെയും ആരാധികയാണ്’- കനിഹ കുറിക്കുന്നു.

കനിഹ ബ്രോ ഡാഡിയുടെ ഭാഗമാകുന്നതിൽ പൃഥ്വിരാജ് സുകുമാരനും സന്തോഷം പങ്കുവെച്ചു. അതേസമയം, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഒരു രസകരമായ കുടുംബ ചിത്രമാണ്. ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് , കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ‘ഇറ്റ്സ് ടൈം ഫോർ ചിന്നമ്മ..’- രസികൻ നൃത്തവുമായി നമിത പ്രമോദ്

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹനാണ് എഡിറ്റർ, ഗോകുൽ ദാസ് കലാസംവിധാനം നിർവ്വഹിക്കുന്നു.

Story highlights- kaniha about prithviraj