‘ഹോം ഹൃദയത്തെ തൊടുന്ന ചിത്രം’; പ്രംശംസിച്ച് കെജിഎഫ് 2 നിര്‍മാതാവ്

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് #ഹോം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തെ നിരവധിപ്പേര്‍ പ്രശംസിച്ചിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടുകയാണ് ഹോം. കെ ജെ എഫ് 2 നിര്‍മാതാവായ കാര്‍ത്തിക് ഗൗഡയും ചിത്രത്തെ പ്രശംസിച്ചു. ‘ബ്രില്യന്റ് സിനിമയാണ് ഹോം. ഹൃദയത്തെ തൊടുന്ന ചിത്രം’ എന്നാണ് കാര്‍ത്തിക് ഗൗഡ ട്വിറ്ററില്‍ കുറിച്ചത്. സിനിമയിലെ അഭിനേതാക്കളേയും അണിയറപ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥപാത്രതതെ അദ്ദേഹം പരിപൂര്‍ണതയിലെത്തിച്ചു. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്കിയിരിക്കുന്നു. രാഹുല്‍ സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: KGF-2 producer Karthik Gowda appreciates Home movie