പൃഥ്വിരാജിന്റെ മെസ്സേജില്‍ നിന്നും രൂപപ്പെട്ട പാട്ട്; കുരുതിയിലെ ആ ഹിറ്റ് ഗാനത്തിന്റെ പിറവിയെക്കുറിച്ച് സംഗീത സംവിധായകന്‍

August 16, 2021
Kuruthi Music director Jakes Beyoy

ചില പാട്ടുകളുണ്ട്, ആസ്വാദകന്റെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുണ്ട് അവ. സിനിമ കണ്ട് തീര്‍ന്നാലും പാട്ടന്റെ താളവും വരികളുമെല്ലാം പ്രേക്ഷകന്റെയുള്ളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ കുരുതി എന്ന ചിത്രത്തിലെ വേട്ടമൃഗം എന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ കുരുതിയില്‍ ഉജ്ജ്വലമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വേട്ടമൃഗം എന്ന ഗാനം.

മനു വാര്യര്‍ ആണ് കുരുതിയുടെ സംവിധായകന്‍. ജേക്‌സ് ബിജോയ് ആണ് സംഗീതം. മാമുക്കോയ, റോഷന്‍, മുരളി ഗോപി, ശ്രിന്ദ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലെ വേട്ടമൃഗം എന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ച് ജേക്‌സ് ബിജോയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നു. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. സിയ ഉല്‍ ഹഖ്, രഷ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. പൃഥ്വിരാജ് ആയച്ച ഒരു മെസ്സേജില്‍ നിന്നുമായിരുന്നു ആ ഗാനത്തിന്റെ പിറവി.

Read more: വീടിന്റെ മുന്‍പിലെത്തിയ നിര്‍ധനയായ പെണ്‍കുട്ടിക്ക് ചെരുപ്പും മാലയും വളയും നല്‍കി രണ്ട് കുരുന്നുകള്‍: ഹൃദയം നിറയ്ക്കും ഈ കാഴ്ച

ഒരു മാനിന്റെയും സിംഹത്തിന്റേയും കഥ ഉപമിച്ചുകൊണ്ടുള്ളതായിരുന്നു പൃഥ്വിരാജിന്റെ സന്ദേശം. ‘ഒരു സിംഹം മാനിനെ ഓടിയ്ക്കുന്ന രംഗം ഓര്‍ത്തുനോക്കു. അവിടെ എന്താണ് സംഭവിയ്ക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോള്‍ ആ മാന്‍ കാട്ടിലേക്ക് ഓടി ക്ഷപ്പെട്ടേക്കാം. അതിന് ഒരു സാധ്യതയുണ്ട്. ഇടയ്ക്ക് വെച്ച് സിംഹത്തിന് കാലിടറാനും സാധ്യതയുണ്ട്. എന്തായാലും മരിക്കും വരെ ഓടണം എന്ന് മാത്രമേ മാന്‍ ചിന്തിക്കൂ. പിന്നാലെ ഓടുന്ന സിംഹവും ആത്മവിശ്വാസത്തിലായിരിക്കാം. മാനിനെ കീഴ്‌പ്പെടുത്താന്‍ തന്നെക്കൊണ്ട് സാധിക്കുമെന്ന വിശ്വാസം. അത് സംഭവിക്കുകയും ചെയ്യും. ഈ കഥ ആഴത്തിലുള്ള നിരാശ കൂടിചേര്‍ത്ത് വായിച്ചു നോക്കു.’ എന്നായിരുന്നു പൃഥ്വിരാജിന്റെ സന്ദേശം. നിരാശയും ആത്മവിശ്വാസവും ഒരുപോലെ പ്രതിഫലിയ്ക്കുന്നുണ്ട് വേട്ടമൃഗം എന്ന ഗാനത്തില്‍.

Story highlights: Kuruthi Music director Jakes Beyoy reveals the story of Vetta Mrigam song