നമ്പിയായി ജയറാം, പ്രതിനായികയായി ഐശ്വര്യ റായ്-‘പൊന്നിയിൻ സെൽവനി’ലെ താരങ്ങളുടെ ലുക്കുകൾ ശ്രദ്ധേയമാകുന്നു
മണിരത്നത്തിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള അറിയപ്പെടുന്ന താരങ്ങളാണ് വേഷമിടുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് പ്രതീക്ഷകൾ കൂടുതലാണ്. ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ’ കഥാപാത്രങ്ങൾ ആരൊക്കെയാണ് അവതരിപ്പിക്കുനന്നതെന്ന രീതിയിൽ ഒരു ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പേരുകളടങ്ങിയ ഒരു ലിസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ചിത്രത്തിൽ അമിതാഭ് ബച്ചനുപകരം പ്രകാശ് രാജ് സുന്ദര ചോഴരായി അഭിനയിക്കുന്നു. വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ആദിത്യ കരികാലൻ, അരുൾമൊഴി വർമ്മൻ, വന്ധ്യതേവൻ, കുന്ധവി, നന്ദി/മന്ദാകിനി, പൂങ്കുഴലി എന്നിവരെ യഥാക്രമം അവതരിപ്പിക്കുന്നു.
ആഴ്വാർകടിയൻ നമ്പി എന്നാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്. നോവൽ അനുസരിച്ച് ഒരു ചാരനാണ് നമ്പി. നന്ദിനിയെന്നും മന്ദാകിനിയെന്നും പേരുള്ള കഥാപാത്രമായി ഐശ്വര്യ റായ് എത്തുന്നു. ഇവരുടെ ലുക്കുകൾ വികടൻ മാസിക പുറത്തുവിട്ടു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവന്റെ 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ബാക്കി ഉടൻ ഹൈദരാബാദിലോ മധ്യപ്രദേശിലോ പൂർത്തിയാക്കും.
ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്. അത് 2022 ൽ റിലീസ് ചെയ്യും. മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.
Read More: സ്റ്റാർ മാജിക്കിലെ എന്റെ പെൺകുട്ടികൾ- ചിത്രവുമായി നവ്യ നായർ
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Story highlights- Mani Ratnam’s ‘Ponniyin Selvan’ characters revealed