നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്ന ചില പാട്ടുകളുണ്ട്. കാലമെത്ര കഴിഞ്ഞാലും അവയുടെ മാറ്റ് കുറയില്ല. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടാറുമുണ്ട് ചില നിത്യ സുന്ദര ഗാനങ്ങള്‍.
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ…. എന്ന ഗാനവും ഇത്തരത്തില്‍ ജനമനസ്സുകള്‍ കീഴടക്കിയതാണ്. സുന്ദരമായ ഈ ഗാനം ഫ്ളവേഴ്സ് ടോപ് സിംഗര്‍ വേദിയില്‍ നാദിര്‍ഷയും ദേവനന്ദയും ചേര്‍ന്ന് പാടി. ഗംഭീര പാട്ട് പ്രകടനമാണ് ഇരുവരും ചേര്‍ന്ന് കാഴ്ചവെച്ചത്. ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍.
ഹലോ മൈ ഡിയര്‍ റോംങ് നമ്പര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് രമേശന് നായരുടേതാണ് ഗാനത്തിലെ വരികള്‍. രഘു കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്ശന് സംവിധാനം നിര്‍വഹിച്ച ചിത്രം 1986-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.
Story highlights: Nadirsha and Devanandha singing Flowers Top Singer