വിദ്യാധരന്‍ മാസ്റ്റിന്റെ സംഗീതത്തില്‍ സീതാലക്ഷ്മി പാടി; മനോഹരം ഈ ഓണപ്പാട്ട്

August 21, 2021
Onam Song by Flowers Top Singer Seethalakshmi

കേരളം ഓണാഘോഷങ്ങളുടെ നിറവിലാണ്. കൊവിഡ് 19 എന്ന മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണയും ഓണം ആഘോഷിക്കുന്നത്. എങ്കിലും വീടുകളിലിരുന്നുള്ള ആഘോഷങ്ങള്‍ക്ക് മാറ്റ് കുറഞ്ഞിട്ടില്ല. അതിജീവിനത്തിന്റെ പ്രതീക്ഷകളുമായെത്തിയ ഈ പൊന്നോണക്കാലത്ത് ശ്രദ്ധ നേടുകയാണ് ഒരു ഓണപ്പാട്ട്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ വിജയകിരീടം ചൂടിയ സീതാലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആര്‍ദ്രമായ ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ ഗായികയാണ് സീതാലക്ഷ്മി. വരവേല്‍പ് എന്നാണ് ഈ ഓണപ്പാട്ടിന്റെ പേര്.

Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

വിദ്യാധരന്‍ മാസ്റ്ററാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സിബി അമ്പലപ്പുറം വരികള്‍ എഴുതിയിരിക്കുന്നു. ഓണത്തുമ്പീ… കതിരോലത്തുമ്പില്‍ പൊന്നോണവെയില്‍ ചൂടി പാടാന്‍ വായോ… എന്നു തുടങ്ങുന്ന ഗാനം ഏറെ മനോഹരമായാണ് സീതാലക്ഷ്മി ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ഓണപ്പാട്ട്.

Story highlights: Onam Song by Flowers Top Singer Seethalakshmi