തെരുവില്‍ മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ആക്രി സാധനങ്ങള്‍ പെറുക്കി ജീവിതം; ഈ സ്ത്രീയുടെ ഇംഗ്ലീഷ് സംസാരം ആരേയും അത്ഭുതപ്പെടുത്തും
പലരും അതിശയിപ്പിക്കാറുണ്ട് നമ്മെ. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വിഡിയോകളിലൂടെ ശ്രദ്ധ നേടുന്ന ചിലര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രായമായ ഒരു സ്ത്രീയാണ് പലരേയും അതിശയിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് ഇവര്‍ അമ്പരപ്പിക്കുന്നത്.
ഇതിലെന്താണ് ഇത്രം കൗതുകം എന്ന് ചോദിക്കാന്‍ വരട്ടെ. ഇവരുടെ ജീവിതത്തെക്കുറിച്ച് അടുത്തറിയുമ്പോള്‍ പലരും അതിശയിച്ചു പോകും. സിസിലിയ മാര്‍ഗരറ്റ് ലോറന്‍സ് എന്നാണ് ഇവരുടെ പേര്. ബാംഗ്ലൂരിലെ സദാശിവ നഗറില്‍ ആക്രി സാധനങ്ങള്‍ പെറുക്കിയാണ് സിസിലിയ മാര്‍ഗരറ്റ് ജീവിക്കുന്നത്. തെരുവില്‍ കഴിയുന്ന ഇവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനമാണ് പലരേയും അമ്പരിപ്പിക്കുന്നത്.
പഴകിയ വസ്ത്രങ്ങള്‍ ധരിച്ച് കൈയിലൊരു ചാക്കുകെട്ടുമായി സഞ്ചരിക്കുന്ന സിസിലിയയുടെ വിഡിയോ വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലായത്. ഇങ്ങനെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ കാരണവും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ കുറേക്കാലം ജപ്പാനിലായിരുന്നു. പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതാണ്. വിഡിയോ വൈറലായതോടെ ഇവരെ സഹായിക്കാന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Story highlights: Ragpicker from Bengaluru speaking fluent English viral video