സണ്ണി വെയ്ന്‍ നായകനായി ‘അടിത്തട്ട്’ ഒരുങ്ങുന്നു; ചെമ്മീനിലെ പാട്ടിന്റെ അകമ്പടിയില്‍ സ്പെഷ്യല്‍ വിഡിയോ

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് സണ്ണി വെയ്ന്‍. താരത്തിന്റെ അഭിനയമികവും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടി. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ശ്രദ്ധ നേടുകയാണ് സിനിമയുമായി ബന്ധപ്പെട്ട് സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോ.
ഒരു തോണിയുടെ സഞ്ചാരമാണ് ഈ വിഡിയോയില്‍. അകമ്പടിയായി ചെമ്മന്‍ എന്ന ചിത്രത്തിലെ ‘പെണ്ണാളേ പെണ്ണാളേ…’ എന്ന ഗാനവും. അടിത്തട്ട് എന്ന് മാത്രമാണ് വിഡിയോയ്ക്ക് സണ്ണി വെയ്ന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സണ്ണി വെയ്ന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തെട്ട് എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.
Read more: ആര് ശ്രീകണ്ഠന് നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനും: വിസ്മയ സമ്പന്നം ‘ഫ്ളവേഴ്സ് ഒരു കോടി’
ജിജോ ആന്തണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സൂസന് ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം അനുഗ്രഹീതന്‍ ആന്റണി, സാറാസ് എന്നീ രണ്ട് ചിത്രങ്ങളാണ് സണ്ണി വെയ്ന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ഈ ചിത്രങ്ങള്‍ നേടിയിരുന്നു.
Story highlights: Sunny Wayne new movie Adithattu