സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല; പൊതുഗതാഗതത്തിന് അനുമതി

August 15, 2021

കേരളത്തിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ഇന്ന് ലോക്ഡൗൺ നീക്കം ചെയ്തത്. വ്യാപാരസ്ഥാപനങ്ങൾക്കും പൊതുഗതാഗതത്തിനും ഇന്ന് അനുമതിയുണ്ട്. എന്നാൽ ആൾക്കൂട്ടം അനുവദിക്കുന്നതല്ല. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് കർശന പരിശോധനയുണ്ട്. അതേസമയം, ഇന്ന് മദ്യശാലകൾ പ്രവർത്തിക്കില്ല.

മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.

Story highlights- There is no complete lockdown in kerala today