കമല്‍ഹാസനോടൊപ്പം ഫഹദ് ഫാസില്‍; ശ്രദ്ധ നേടി വിക്രം പോസ്റ്റര്‍

August 8, 2021

അഭിനയമികവുകൊണ്ട് ചലച്ചിത്രലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ഉലകനായകന്‍ കമല്‍ഹാസനോടൊപ്പവും ഫഹദ് ഫാസില്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.

വിക്രം എന്ന ചിത്രത്തില്‍ കമല്‍ഹാസനും ഫഹദ് ഫാസിലിനും പുറമെ വിജയ് സേതുപതിയും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

Read more: ജിയ ചലേ… ഗാനത്തിന് ചുവടുവെച്ച് മഞ്ജു വാര്യര്‍; പഴയകാലത്തെ ഡാന്‍സ് പെര്‍ഫോമെന്‍സ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നരേന്‍, അര്‍ജുന്‍ ദാസ് എന്നിവരും വിക്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രാഹണം നിര്‍വഹിക്കുന്നത്. നിലവില്‍ വിക്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Story highlights: Vikram Movie Fahadh Faasil character poster released