വീല്‍ചെയറുമായി വീണത് റെയില്‍വേ ട്രാക്കിലേയ്ക്ക്; അത്ഭുതകരമായി രക്ഷപ്പെടുത്തി യാത്രക്കാരാന്‍: വൈറല്‍ വിഡിയോ

August 6, 2021
Wheelchair-bound man falls on train tracks

വലിയ അപകടത്തില്‍ നിന്നും ‘തലനാരിഴയ്ക്ക്’ രക്ഷപ്പെടുന്ന പല സംഭവങ്ങളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും ഒരാളുടെ സമയോചിതമായ ഇടപെടലാണ് മറ്റൊരാളുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തലിന്റെ വിഡിയോയാണ്.

വലിയൊരു അപകടത്തില്‍ നിന്നും മറ്റൊരാളെ രക്ഷപ്പെടുത്തുന്ന ‘നല്ല സമരായക്കാരന്‍’ സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. യൂണിയന്‍ സ്‌ക്വയറിലെ സബ്-വേ ട്രാക്കിലായിരുന്നു സംഭവം. വീല്‍ചെയറിലായിരുന്ന ഒരു വ്യക്തി അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. അകലെ നിന്നും ട്രെയിന്‍ വരുന്ന ശബ്ദവും കേള്‍ക്കാം. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹത്തിന് തനിയെ തിരിച്ചു കയറാന്‍ സാധിച്ചില്ല.

Read more: വിവാഹശേഷം ആദ്യമായി യുവയും മൃദുലയും പ്രേക്ഷകര്‍ക്കായി ഒരുക്കിയ നൃത്ത വിസ്മയം

ഈ സമയത്ത് സ്വന്തം ജീവന്‍ പോലും നോക്കാതെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റൊരു യാത്രികന്‍ ട്രാക്കിലേയ്ക്ക് ചാടി. വീണുകിടക്കുന്ന അദ്ദേഹത്തെ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറ്റുകയും ചെയ്തു. മറ്റ് യാത്രക്കാരും അദ്ദേഹത്തെ സഹായിക്കാനെത്തി. ആ മനുഷ്യന്റെ സമയോചിതമായ ഇടപെടലാണ് ഒരാളുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തിയത്. ട്രെയിന്‍ വരുന്നതിന് ഏകദേശം പത്ത് സെക്കന്റ് മുന്‍പാണ് ട്രാക്കിലേയ്ക്ക് വീണ യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.

Story highlights: Wheelchair-bound man falls on train tracks