ഷിയാസിന്റെ ശബ്ദം അനുകരിച്ച് യുവ; രസികന്‍ ആക്ഷന്‍സുമായി മൃദുലയും: താരദമ്പതികള്‍ ഒരുക്കിയ അനുകരണം ഹിറ്റ്

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേവ്സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും വേഷപ്പകര്‍ച്ചകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകരുടെ പ്രീതി നേടി. സ്റ്റാര്‍ മാജിക് വേദിയില്‍ പ്രിയ താര ദമ്പതികളായ യുവ കൃഷ്ണയും മൃദുല വിജയ്-യും എത്തിയപ്പോള്‍ പിറന്നതും രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ്.
ഇരുവരും ചേര്‍ന്നൊരുക്കിയ നൃത്തവും അനുകരണ വിഡിയോയും സൈബര്‍ ഇടങ്ങളില്‍ പോലും ഹിറ്റായി മാറിയിരിക്കുകയാണ്. സ്റ്റാര്‍ മാജിക്കിലെ സ്റ്റാറുകളില്‍ ഒരാളായ ഷിയാസിനെയാണ് യുവയും മൃദുലയും ചേര്‍ന്ന് അനുകരിച്ചത്. യുവ ഗംഭീരമായി തന്നെ ഷിയാസിന്റെ ശബ്ദം അനുകരിച്ചു. ഈ ശബ്ദത്തിന് അനുസരിച്ച് ആക്ഷന്‍സിലൂടെ മൃദുലയും ചിരി വിരുന്നൊരുക്കി.
Read more: ‘തങ്കത്തിങ്കള്‍ കിളിയായ് കുറുകാം…’; ഹിറ്റ് ഗാനത്തിന് പ്രണയാര്‍ദ്രമായി ചുവടുവെച്ച് യുവയും മൃദുലയും
ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരുടേയും വിവാഹവും ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍. ജൂലൈ എട്ടിന് ആണ് മൃദുലയും യുവകൃഷ്ണയും വിവാഹിതരായത്. തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.
Story highlights: Yuva Krishna and Mridula Vijay imitating Shiyas on Star Magic