ആക്ഷന്‍ രംഗങ്ങളില്‍ ഗംഭീര പ്രകടനവുമായി അജിത്; ശ്രദ്ധ നേടി വലിമൈ സ്പെഷ്യല്‍ വിഡിയോ

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താരമാണ് തല അജിത്. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് അജിത്തിന് ആരാധകര്‍ ഏറെ. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വലിമൈ. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു സ്പെഷ്യല്‍ വിഡിയോ.
അജിത്തിന്റെ ഗംഭീരമായ അഭിനയ മികവുതന്നെയാണ് ഈ സ്പെഷ്യല്‍ വിഡിയോയിലെ പ്രധാന ആകര്‍ഷണം. ആക്ഷന്‍ രംഗങ്ങള്‍ക്കും വിഡിയോയില്‍ പ്രാധാന്യം നല്കിയിരിക്കുന്നു. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം.
Read more: പ്രായം 107; ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇരട്ടകളായി ജപ്പാനിലെ സഹോദരിമാർ
ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വലിമൈ എന്ന ചിത്രത്തിനുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നു.
Story highlights: Glimpses of Valimai Ajith Kumar