കൊവിഡ് പോരാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ഇള: മനോഹരം ഈ സംഗീതാവിഷ്‌കാരം

September 21, 2021
ILA Music Video Aparna Balamurali and B K Harin

ചില പാട്ടുകളുണ്ട്, വളരെ വേഗത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കും അത്തരം ഗാനങ്ങള്‍. ഭാഷയുടേയും ദേശത്തിന്റേയും പോലും അതിരുകള്‍ കടന്നും അത്തരം ഗാനങ്ങള്‍ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാറുമുണ്ട്. ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സംഗീതാവിഷ്‌കാരവും ശ്രദ്ധ നേടുന്നു.

ഇള എന്നാണ് ഈ സംഗീതാവിഷ്‌കാരത്തിന്റെ പേര്. കൊവിഡ് മുന്നണി പോരാളികളുടെ ജീവിതം പ്രമേയമാക്കിയൊരുക്കിയിരിക്കുന്ന ഇള ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരവ് കൂടിയാണ്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ബി കെ ഹരിനാരായണന്‍ ആണ്. മിഥുന്‍ ജയരാജ് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read more: ‘എന്തേ ഇന്നും വന്നീല്ലാ..’- സലീം കുമാറിനായി ഷാഫി പാടി; കൈയടിയോടെ പാട്ടുവേദി

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അപര്‍ണ ബാലമുരളിയാണ് സംഗീതാവിഷ്‌കാരത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഒരു ഡോക്ടര്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. ബി കെ ഹരിനാരായണനും അതിഥി വേഷത്തില്‍ സംഗീത സംവിധായകന്‍ ബിജിബാലും എത്തുന്നുണ്ട്. മിഥുന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം.

Story highlights: ILA Music Video Aparna Balamurali and B K Harinarayanan