മമ്മൂക്കയ്ക്ക് ഒരു ഉമ്മ; ഒരു കുഞ്ഞ് മമ്മൂട്ടി ആരാധികയുടെ സ്നേഹപ്രകടനം- വിഡിയോ

September 29, 2021

മലയാളികൾക്ക് ഒരു ഹരം തന്നെയാണ് മമ്മൂട്ടി. ഒട്ടേറെ സിനിമകളിലൂടെ ഭാഷയ്ക്ക് അതീതമായി പതിറ്റാണ്ടുകളായി ആവേശം ഉണർത്തുന്ന താരം എല്ലാ പ്രായക്കാർക്കും ആരാധനയുള്ള വ്യക്തിയാണ്. അഭിനയത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും വളരെയധികം മൂല്യങ്ങൾ പിന്തുടരുന്ന മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

മൊബൈൽ ഫോൺ സ്‌ക്രീനിൽ മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും കണ്ട് ആവേശം കൊള്ളുകയാണ് കുഞ്ഞ്. മമ്മൂക്കയ്ക്ക് ഉമ്മ കൊടുക്കാൻ പറയുമ്പോൾ വിഡിയോയിൽ മമ്മൂട്ടിയുടെ ക്ലോസ് ഷോട്ടുകൾ വരുമ്പോൾ കുഞ്ഞ് സ്നേഹ ചുംബനങ്ങളും നൽകുന്നുണ്ട്. മമ്മൂട്ടിയെ തൊടാൻ നോക്കുന്നതും കാണാം. മാഷപ്പ് വിഡിയോകളിലൂടെ ശ്രദ്ധേയനായ ലിന്റോ കുര്യൻ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: പാട്ടുകള്‍ പാടി ഗിന്നസ് നേട്ടം കൊയ്ത് ദുബായിലെ മലയാളി വിദ്യാര്‍ത്ഥിനി

അതേസമയം, അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് പുഴു. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നവാഗതയായ റത്തീന ഷര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മാമാങ്കം എന്ന ചിത്രത്തിന് ശേഷം കാവ്യ ഫിലിംസും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്ന ഒരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- mammootty’s little fan