സുപ്രധാന മത്സരത്തില്‍ സമ്മര്‍ദ്ദം അകറ്റാന്‍ സഹായിച്ചത് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ ആ വൈറല്‍ സ്കിറ്റ്: മനസ്സുതുറന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് ശ്രീജേഷ്
ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. ഈ നേട്ടത്തില്‍ അതിരുകടന്ന അഭിമാനമുണ്ട് മലയാളികള്‍ക്കും. ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിലൂടെ കേരളത്തിലേക്കും ഒളിമ്പിക് മെഡല്‍ എത്തി. മലയാളികള്‍ ഒന്നാകെ പി ആര് ശ്രീജേഷിന്റെ പേര് ഹൃദയത്തോട് ചേര്‍ക്കുകയും ചെയ്തു.
ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് വേദിയിലും പി ആര് ശ്രീജേഷ് എത്തി. ഒളിമ്പിക്സിലെ സുപ്രധാന മത്സരത്തിന് മുമ്പ് സമ്മര്‍ദ്ദം അകറ്റാന്‍ സ്റ്റാര്‍ മാജിക്ക് സഹായിച്ചു എന്ന് താരം പറഞ്ഞു. നരന് സിനിമാരംഗത്തിന് തങ്കച്ചന് വിതുരയും മറ്റ് സ്റ്റാര്‍ മാജിക് താരങ്ങളും ചേര്‍ന്നൊരുക്കിയ പുനഃരാവിഷ്കരണം കണ്ടപ്പോള്‍ ഒരുപാട് ചിരിച്ചു എന്നും ഗ്രൗണ്ടിലേക്ക് ഫ്രഷ് മൈന്‍ഡോടെ ചെല്ലാന്‍ സാധിച്ചു എന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ സേവുകള്‍ നടത്തി ഇന്ത്യയെ വിജയപ്പിക്കാന്‍ ശ്രീജേഷ് വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിയാണ് പി ആര് ശ്രീജേഷ്. അതേസമയം നാല്പത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ വീണ്ടും മെഡല്‍ നേട്ടം കുറിക്കപ്പെട്ടത്. വെങ്കലത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം വിജയകിരീടം ചൂടിയത്. പി ആര് ശ്രീജേഷിന്റെ കോള്കീപ്പിങ് മികവ് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ പല സൂപ്പര്‍ സേവുകളും ഇന്ത്യയ്ക്ക് തുണയായി. 2006- മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമാണ് പി ആര് ശ്രീജേഷ്. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കേരളീയന് കൂടിയാണ് താരം.
Story highlights: PR Sreejesh about Flowers Star Magic