90+ My Tuition App ദേശീയ തലത്തിലേയ്ക്ക്; ലോഞ്ചിങ് നിര്‍വഹിച്ച് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ഋഷഭ് പന്ത്
പ്രമുഖ എഡ്യു-ടെക് ആപ്ലിക്കേഷനായ 90+ My Tuition App-ന്റെ സേവനം ഇനി ദേശീയ തലത്തിലേയ്ക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് 90+ My Tuition App നാഷ്ണലി ലോഞ്ച് ചെയ്തു. ആപ്ലിക്കേഷന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഋഷഭ് പന്തിന്റെ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ സ്വീകാര്യത നേടി കൊടുക്കാന്‍ സഹായകരമാകും.
ടെക്സ്റ്റ് ബുക്ക് അധിഷ്ഠിത ഡിജിറ്റല്‍ ട്യൂഷന് ആപ്ലിക്കേഷനായ 90+ My Tuition App ദേശായ തലത്തില്‍ ശ്രദ്ധ നേടിയതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സുഗകരമാക്കാന് സാധിക്കുന്നു. ഇന്ത്യയിലുടനളമുള്ള സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ദേശീയ തലത്തില്‍ 90+ My Tuition App ലോഞ്ച് ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ 90+ My Tuition App-ന്റെ സ്വീകാര്യത മെച്ചപ്പെടുത്താനും ദേശീയ തലത്തിലുള്ള ലോഞ്ചിങ് സഹായിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്ന കായികതാരം 90+ My Tuition App -ന്റെ ദേശീയ അംബാസിഡര്‍ ആയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ” ക്രിക്കറ്റില്‍ വളര്‍ന്നു വരുന്ന താരമാന് ഋഷഭ് പന്ത്. 90+ My Tuition App ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്ഢ്യമുള്ളയാളും കഠിനാധ്വാനയുമാണ് അദ്ദേഹം” എന്ന് 90+ My Tuition App ആപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ സ്മിജയ് ഗോകുല്‍ദാസന്‍ പറഞ്ഞു. 90+ My Tuition App-ഉം ഋഷഭ് പന്തുമായുള്ള പങ്കാളിത്തം ദശലക്ഷക്കണക്കിന് യുവ ക്രിക്കറ്റ് കളിക്കാര്‍ക്കും രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്കും ഇടയില്‍ ബ്രാന്‍ഡിന്റെ അവബോധം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90+ My Tuition App-ന് ഒപ്പമുള്ള യാത്രയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആപ്പ് അവതരിപ്പിച്ച പ്രൊഡക്ടുകള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഋഷഭ് പന്ത് പറഞ്ഞു. തന്റെ സ്കൂള്‍ കാലത്ത് 90+ My Tuition App പോലെയുള്ള ആപ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. “90+ My Tuition App-ലൂടെ ഗണിതവും ശാസ്ത്രവും പഠിക്കുന്നത് കൂടുതല്‍ രസകരമാക്കും. മാത്രമല്ല സിബിഎസ്ഇ സിലബസ് ആരംഭിച്ചതോടെ, 90+ My Tuition App വഴിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം കൂടുതല്‍ മികച്ചതാകും” എന്നും ഋഷഭ് പന്ത് പറഞ്ഞു.
വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങളാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് സിലബസ് അടിസ്ഥാനത്തില്‍ അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിജിറ്റല്‍ ട്യൂഷന് നല്കിവന്നിരുന്നത്. ദേശീയ തലത്തില്‍ സിബിഎസ്ഇ ട്യൂഷന് കൂടെ അവതരിപ്പിച്ചതോടെ 90+ My Tuition App-ന്റെ സ്വീകാര്യതയും ഏറും. 90+ My Tuition App -ല്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ പിന്നീട് കാണുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല എന്നതും ആകര്‍ഷണമാണ്. ആപ്പില്‍ ലഭ്യമായ ‘പേരന്റ്സ് കോര്‍ണര്‍’ ഫീച്ചര്‍ ഉപയോഗിച്ച് തങ്ങളുടെ കുട്ടിയുടെ പുരോഗതി വിലയിരുത്താന്‍ മാതാപിതാക്കള്‍ക്കും 90+ My Tuition App അവസരമൊരുക്കുന്നുണ്ട്.
Story highlights- Rishabh Pant as 90+ My Tuition App Brand Ambassador