ട്വല്‍ത് മാന്‍ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍; മധുരം നല്‍കി മോഹന്‍ലാലും: വിഡിയോ

September 23, 2021
Unni MUkundhan Birthday Celebration 12th Man Loca

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.

പിറന്നാള്‍ നിറവിലായിരുന്നു കഴിഞ്ഞ ദിവസം താരം. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ. ട്വല്‍ത് മാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ട്വല്‍ത് മാന്‍. മോഹന്‍ലാല്‍ പിറന്നാള്‍ മധുരം നല്‍കി ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്നു.

Read more: ഇങ്ങനെ ചിരിപ്പിക്കാന്‍ ഒരു റേഞ്ച് വേണം; ബിനു അടിമാലിയുടെ രസികന്‍ അടവുകള്‍: ചിരിവിഡിയോ

നിലവില്‍ ട്വല്‍ത് മാന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്.

Story highlights: Unni MUkundhan Birthday Celebration 12th Man Location