ടി20 നായക സ്ഥാനത്ത് നിന്നും ഒഴിയാന്‍ തയാറെടുത്ത് വിരാട് കോലി
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി ടി20 നായകസ്ഥാനത്ത് നിന്നും ഒഴിയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഇക്കാര്യം താരം തന്നെയാണ് പ്രഖ്യാപിച്ചത്. യുഎഇയില്‍ അടുത്ത മാസം ആരംഭിയ്ക്കുന്ന ടി20 ലോകകപ്പിന് ശേഷമായിരിക്കും താരം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുക. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും നായക സ്ഥാനത്ത് തുടരും എന്നും വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്.
ജോലിഭാരം മൂലമാണ് ഇത്തരമൊരു ഒഴിവാകല്‍ എന്നും വിരാട് കോലി പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു. “കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാണ്. ജോലിഭാരം കണക്കിലെടുത്ത് ടി20 നായകസ്ഥാനം വരാനിരിക്കുന്ന ലോകകപ്പിന് ശേഷം ഒഴിയുന്നു.” ഒരു ബാറ്റ്സ്മാന് എന്ന നിലയില്‍ ഇനിയും ടി20 ടീമിന് വേണ്ടി കളിക്കും എന്നും വിരാട് കോലി കുറിച്ചു.
ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്താന്‍ ഏറെ ആലോചിക്കേണ്ടി വന്നു എന്നും വിരാട് കോലിയുടെ കുറുപ്പിലുണ്ട്. രവി ശാസ്ത്രി, രോഹിത് ശര്‍മ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഉചിതമായ തീരുമാനത്തിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും സെക്രട്ടറി ജയ് ഷായേയും വിരാട് കോലി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കരിയറില്‍ 45 ടി20 മത്സരങ്ങളില്‍ വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കളിച്ചിട്ടുണ്ട്.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യുഎഇയില്‍ ടി20 ലോകകപ്പ് മത്സരങ്ങള്‍. ഒമാനും യുഎഇയുമാണ് മത്സരവേദികള്‍. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമ്മി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍. ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ്ബൈ താരങ്ങളായും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story highlights: Virat Kohli To Step Down As India’s T20I Captain After ICC T20 World Cup