ഓഫ് റോഡ് റേസിങ്ങുമായി നടൻ അജിത്- ശ്രദ്ധനേടി വിഡിയോ

October 28, 2021

സിനിമയ്ക്ക് പുറത്തും ഒട്ടേറെ വിഷയങ്ങളിലൂടെ ചർച്ചയാകാറുള്ള നടനാണ് അജിത്. ബൈക്കുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവർക്കും അറിയാം. തന്റെ വരാനിരിക്കുന്ന ‘വലിമയ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയിൽ നടക്കുമ്പോൾ അജിത് ബൈക്ക് സവാരിക്ക് പോയി, ഏകദേശം 5000 കിലോമീറ്റർ യാത്ര ചെയ്തു. ലോകമെമ്പാടും മോട്ടോർ സൈക്കിൾ പര്യടനം നടത്തണം എന്നതാണ് അജിത്തിന്റെ ലക്ഷ്യം.

ഇപ്പോൾ ചെന്നൈയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് ഒരു യാത്രയിലാണ് അജിത് . രണ്ടാഴ്ച മുമ്പ് അദ്ദേഹം ചെന്നൈയിൽ നിന്നും യാത്ര ആരംഭിച്ചിരുന്നു. വാഗയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ താരം ബൈക്കിൽ യാത്ര ചെയ്യുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.

Read More: മഴയത്ത് അരവിന്ദ് സ്വാമിയുടെ റാഗിംഗ്- രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്റെ ‘വലിമയ്’ എന്ന ചിത്രം 2022 പൊങ്കലിന് പ്രദർശനത്തിനെത്തും. ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, രാജ് അയ്യപ്പ, യോഗി ബാബു, ഗുർബാനി, പുഗജ്, അച്യുത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Story highlights- actor ajith’s off road racing