‘എനിക്കവനെ ഇടിക്കണമെടാ..’- ഉത്സവമേളവുമായി ‘അജഗജാന്തരം’ ട്രെയ്‌ലർ

November 28, 2021

പ്രദര്‍ശനത്തിനൊരുങ്ങുകയാണ് മലയാള ചലച്ചിത്രം അജഗാജാന്തരം. ആന്റണി വര്‍ഗീസ് കേന്ദ്ര കഥാാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഇത്. ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. പൂരവും ഉത്സവമേളവുമൊക്കെയായാണ് അജഗജാന്തരത്തിന്റെ വരവ് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ഒരു ആക്ഷന്‍ ചിത്രമാണ് അജഗജാന്തരം. ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Read More: ‘നന്ദി, തിയേറ്ററുകൾക്ക് കാവലായതിന്, എനിക്ക് കാവലായതിന്..’- സുരേഷ് ഗോപി

ഉത്സവപ്പറമ്പിലേയ്ക്ക് എത്തുന്ന ഒരു ആനയും പാപ്പനും തുടര്‍ന്നു നടക്കുന്ന ചില ആക്ഷന്‍ രംഗങ്ങളുമൊക്കെയാണ് ചിത്രത്തില്‍ കഥാപശ്ചാത്തലമാകുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Story highlights- ajagajantharam trailer