‘നന്ദി, തിയേറ്ററുകൾക്ക് കാവലായതിന്, എനിക്ക് കാവലായതിന്..’- സുരേഷ് ഗോപി

November 27, 2021

മലയാള സിനിമയിൽ വീണ്ടും സുരേഷ് ഗോപി എന്ന നടന്റെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയ ചിത്രമായിരിക്കുകയാണ് കാവൽ. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ തൊണ്ണൂറുകളിൽ മലയാളികൾ കണ്ട ആക്ഷൻ ഹീറോയെ കാണാൻ സാധിക്കും. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കാവൽ. ഇപ്പോഴിതാ, ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

‘നന്ദി!!തിയേറ്ററുകൾക്ക് കാവലായതിന്..നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്..’- സുരേഷ് ഗോപി കുറിക്കുന്നു. സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയുന്ന ചിത്രമാണ് ‘കാവൽ’. ചിത്രം പൂർത്തിയായിട്ട് ഏറെനാളായെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീളുകയായിരുന്നു.

read More: ‘കുഞ്ഞാലീടെ മേത്തൂന്ന് അവസാന ചോര ഇറ്റ് വീഴണവരെ പറങ്കികള് സാമൂതിരീടേ മണ്ണില് കാല്കുത്തൂലാ…’- ശ്രദ്ധനേടി മരക്കാർ വിഡിയോ

ഒരു ത്രില്ലർ ചിത്രമാണ് കാവൽ. സുരേഷ് ഗോപിയുടെ പതിവ് ശൈലിയിലുള്ള സിനിമയാണ് ഇത്. താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.

Story highlights- suresh gopi about kaaval movie