ഹിമാചൽ മഞ്ഞുമലകളിലൂടെ ദുൽഖർ സൽമാന്റെ കാർ റൈഡ്- വിഡിയോ

November 28, 2021

മലയാളികളുടെ സ്റ്റൈലിഷ് താരമാണ് ദുൽഖർ സൽമാൻ. ഒട്ടേറെ ചിത്രങ്ങളിലൂടെ അന്യഭാഷകളിലും താരമായ ദുൽഖർ സൽമാൻ കുറുപ്പിന്റെ വിജയാഘോഷത്തിലാണ്. ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആളുകളെ വീണ്ടും സിനിമയുടെ ആവേശകൊടുമുടിയിൽ എത്തിച്ചത് കുറുപ്പ് ആയിരുന്നു. ഇപ്പോഴിതാ, ആഘോഷങ്ങൾക്കിടയിൽ ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങൾ സാധ്യമാക്കുന്ന തിരക്കിലാണ് താരം.

തന്റെ ഇഷ്ട ഡെസ്റ്റിനേഷനിൽ ഒന്നായ ഹിമാചലിലൂടെ യാത്ര ചെയ്യുന്ന വിഡിയോയാണ് ദുൽഖർ സൽമാൻ പങ്കുവെച്ചിരിക്കുന്നത്. ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന ഹാഷ്ടാഗ് നൽകിയാണ് ദുൽഖർ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്രയിലുടനീളമുള്ള ചിത്രങ്ങൾ ദുൽഖർ പങ്കുവെച്ചിരുന്നു.

read More: ‘എനിക്കവനെ ഇടിക്കണമെടാ..’- ഉത്സവമേളവുമായി ‘അജഗജാന്തരം’ ട്രെയ്‌ലർ

അതേസമയം, കുറുപ്പ് എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പ്രമാദമായ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്.  നവംബർ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. 

Story highlights- dulquer salmaan’s car ride