ലോക്ക് ഡൗൺ കാലത്ത് താരമായ ഇരട്ട സഹോദരങ്ങളുടെ അതിമനോഹര നൃത്തം- ശ്രദ്ധനേടി വിഡിയോ

November 3, 2021

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ വേദിയിൽ ഒട്ടേറെ കഴിവുറ്റ കലാകാരന്മാർ അണിനിരക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്താവിഷ്കാരവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ് ഇരട്ട സഹോദരങ്ങൾ.

നൃത്തലോകത്തെ പുതിയ പ്രതീക്ഷകളാണ് അഭിനാ വിജയനും അഭിനവ് വിജയനും. ഇരട്ടകളായ ഇവർ കാസർഗോഡ് സ്വദേശികളാണ്. നാടോടി നൃത്തത്തിലും ഭരതനാട്യത്തിലും മികവ് തെളിയിച്ച ഇവർ കലോൽസവ വേദികളിലെ സമ്മാന പ്രതീക്ഷകളാണ്. എട്ടുവർഷമായി നൃത്തം അഭ്യസിക്കുന്ന ഇവർ ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച നൃത്തവിഡിയോകൾ ശ്രദ്ധനേടുകയായിരുന്നു.

Read More:മഞ്ഞപരവതാനിയിൽ ഓളം സൃഷ്ഠിച്ചുകൊണ്ട് ശാരദ നടന്നു; ചിരിനിറച്ച് ‘കനകം കാമിനി കലഹം’ ടീസർ

ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളായ ഇരുവരും മനോഹരമായ ഒരു നൃത്തമാണ് ചിരിവേദിയിലും കാഴ്ചവയ്ക്കുന്നത്. ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. 

Story highlights- flowers comedy ulsavam abhinava and abhinav dance performance