കലിപ്പ് ലുക്കിൽ ആസിഫ് അലി; കോളജ് ജീവിതത്തിന്റെ രസകരമായ നിമിഷങ്ങൾ ഓർമ്മിപ്പിച്ച് ‘കുഞ്ഞെൽദോ’ ടീസർ

December 22, 2021

ക്രിസ്‌മസ്‌ റിലീസിനൊരുങ്ങുന്ന ആസിഫ് അലി ചിത്രമാണ് കുഞ്ഞെൽദോ. ഡിസംബർ 24 മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടിയാണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം സിനിമ ആസ്വാദകരിൽ ഏറെ ആവേശം നിറച്ചിരുന്നു.

കോളജ് ജീവിതത്തിന്റെ മനോഹാരിത പറയുന്ന കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Read also: ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ മലയാളം വേർഷനിൽ ഇല്ലാതെപോയ മാമുക്കോയയുടെ രംഗം- ഡിലീറ്റഡ് സീൻ പ്രേക്ഷകരിലേക്ക്

ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായി എത്തുന്നത്. ഇരുവർക്കും പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൗമാരക്കാരനായി ആസിഫ് അലി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

Story highlights: Asif Ali Kunjeldho Official Teaser