‘അവതാർ- 2’ ഒരുങ്ങുമ്പോൾ, ചർച്ചയായി ജലവിസ്‌മയം സൃഷ്ടിക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾ

December 16, 2021

സിനിമ ആസ്വാദകർക്ക് അത്ഭുതം സമ്മാനിച്ച സംവിധായകനാണ് ജെയിംസ് കാമറൂൺ. വെള്ളിത്തിരയിൽ അദ്ദേഹം ഒരുക്കുന്ന വിസ്മയങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ അടക്കം ചർച്ചയാകുകയാണ് സംവിധായകൻ പങ്കുവെച്ച ലൊക്കേഷൻ ചിത്രങ്ങൾ. നീല മനുഷ്യരുടെ ഗ്രഹമായ പണ്ടോറയിലെ അത്ഭുതക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ.

ജലവിസ്മയം ഒരുക്കികൊണ്ടുള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കടലിനോടുള്ള പ്രണയവും സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വർഷങ്ങളോളം നീണ്ട പരിശീലനവും സാങ്കേതിക ഗവേഷണങ്ങൾക്കും ശേഷം അടുത്ത വർഷം ഡിസംബറിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. വെള്ളത്തിനടിയിൽ ചിത്രീകരിക്കുന്ന സിനിമ ഒരുക്കുന്ന വിസ്മയത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Read also: മനോഹര പ്രണയ ഗാനവുമായി വിക്രമും കീർത്തിയും; ‘സാമി 2’ലെ പുതിയ ഗാനം കാണാം

അവതാർ ഒന്നാം ഭഗത്തിന്റെ വിജയം തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നതിനുള്ള പ്രചോദനം ആയത്. ഇപ്പോൾ അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നുള്ളത് തികച്ചും ഒരു ആവേശമായി മാറിയിരിക്കുകയാണ്- എന്നാണ് സംവിധായകൻ ജെയിംസ് കാമറൂൺ കുറിയ്ക്കുന്നത്.

Story highlights: Avatar-2 location stills