ഇതാണ് മലയാളികൾ കാത്തിരുന്ന ‘ബ്രോ ഡാഡി’- ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

December 29, 2021

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുമ്പോൾ മലയാളികൾക്ക് എപ്പോഴും ആവേശമാണ്. കാരണം, ലൂസിഫറിന്റെ വിജയം അത്രക്ക് വലുതായിരുന്നു. ബ്രോ ഡാഡിയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രം ഇരുതാരങ്ങളുടെയും ആരാധകർക്കിടയിൽ ആവേശം പകർന്നിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. പോസ്റ്ററിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനുമാണ് ഉള്ളത്. ഇരുവരും സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ എത്തുന്നതെന്ന സൂചന ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നുണ്ട്. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

Read Also: .‘മിന്നൽ മുരളിയിലെ ജെയ്സന് സൂപ്പർമാനിലെ ഹെൻട്രി കാവില്ലിന്റെ ആകൃതിയും പ്രകൃതിയും തോന്നി’- സംവിധായകൻ ഭദ്രൻ

 അതേസമയം,  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.  ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും ഇരുവരും വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story highlights- bro daddy firstlook poster