ചിത്രീകരണം പൂർത്തിയായി- സെറ്റിൽ ചുവടുവെച്ച് മീര ജാസ്മിൻ

December 10, 2021

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. മീരയുടെ തിരിച്ചുവരവ് സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ ആഘോഷവുമായിരുന്നു. ഇപ്പോഴിതാ, ഷൂട്ടിംഗ് പൂർത്തിയായ സന്തോഷവും പങ്കുവയ്ക്കുകയാണ് മീര ജാസ്മിൻ. കാരവാനിൽ ചുവടുവെച്ചാണ് മീര ജാസ്മിൻ സന്തോഷം പങ്കുവയ്ക്കുന്നത് പങ്കുവയ്ക്കുന്നത്.

മീരയ്‌ക്കൊപ്പം നിൽക്കുന്നവരും താരത്തിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റേത്.

Read More: കുഞ്ഞാലിയുടെ ഉദയം; മരക്കാറിലെ മോഹൻലാലിന്റേയും പ്രണവിനെയും പ്രകടനങ്ങൾ ഒറ്റനോട്ടത്തിൽ- വിഡിയോ

ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവികയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.

Story highlights- meera jasmin dancing