കുഞ്ഞാലിയുടെ ഉദയം; മരക്കാറിലെ മോഹൻലാലിന്റേയും പ്രണവിനെയും പ്രകടനങ്ങൾ ഒറ്റനോട്ടത്തിൽ- വിഡിയോ

December 9, 2021

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വിജയകരമായി ചിത്രം പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, കുഞ്ഞാലിയുടെ ഉദയം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മരക്കാറിലെ മോഹൻലാലിന്റേയും പ്രണവിനെയും പ്രകടനം ഒറ്റനോട്ടത്തിൽ പങ്കുവെച്ചിരിക്കുകയാണ് വിഡിയോയിൽ. ഇരുവരുടെയും മാസ്മരികമായ പ്രകടനം വിഡിയോയിൽ കാണാം.

Read More: വീണ്ടും ഫഹദ് ഫാസിലും മഹേഷ് നാരായണനും- ‘ഷെർലക്ക്’ ഒരുങ്ങുന്നു

മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

Story highlights- rise of kunjali video