കൈകൊണ്ട് ഓട് ഇടിച്ച് പൊട്ടിച്ച് ടൊവിനോ തോമസ്- വിഡിയോ

December 28, 2021

മലയാളികളുടെ മാത്രമല്ല, ഇന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസായി ഡിസംബർ 24നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. നിരവധി വിശേഷങ്ങളാണ് ചിത്രത്തിന്റേതായി പുറത്തുവരുന്നത്. ഇപ്പോഴിതാ, മിന്നൽ മുരളിയുടെ സെറ്റിൽ നിന്നുള്ള ഒരു വിഡിയോയാണ് ശ്രദ്ധ നേടുന്നത്.

സെറ്റിൽവെച്ച് ഓട് കൈകൊണ്ട് അടിച്ചുപൊട്ടിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. ലൊക്കേഷനിലുള്ളവർ ടൊവിനോയുടെ പ്രകടനത്തിന് കൈയടിക്കുന്നതും വിഡിയോയിൽ കാണാം. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read Also: ബറോസിന് വീണ്ടും തുടക്കം- പ്രൊമോ ടീസർ പങ്കുവെച്ച് മോഹൻലാൽ

വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച  വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്.

Story highlights- minnal murali location video