രാത്രിയുടെ കഥയുമായി ‘നൈറ്റ് ഡ്രൈവ്’- ട്രെയ്‌ലർ എത്തി

December 16, 2021

അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത് സുകുമാരനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. പേരുപോലെ തന്നെ രാത്രിയിലെ ചില സംഭവങ്ങളാണ് ചിത്രത്തിലുള്ളതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണ, നീതു പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ നിര്‍മാണം.

ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം തിയേറ്ററിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

Read More: ചാക്കോച്ചനെ മലർത്തിയടിക്കുന്ന ചിന്നു ചാന്ദിനി; ചിരിനിറച്ച് വിഡിയോ

മലയാളത്തിന് പുറമെ ബോളിവുഡ് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് റോഷൻ മാത്യു. ‘കുരുതി’യാണ് റോഷന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ച മറ്റ് കഥാപാത്രങ്ങൾ. മനു വാര്യരാണ് ചിത്രം സംവിധാനം നിർവഹിച്ചത്.

Story highlights- night drive trailer