‘എനിക്കൊരു പെൺകൊച്ചിനെ ഇഷ്ടമാണ്’- ‘സൂപ്പർ ശരണ്യ’ ട്രെയ്‌ലർ എത്തി

December 27, 2021

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. പ്രണയവും സൗഹൃദവും കോളേജ് ജീവിതവുമൊക്കെയാണ് സൂപ്പർ ശരണ്യ പങ്കുവയ്ക്കുന്നത്. ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേർന്ന് രചിച്ച ‘തണ്ണീർമത്തൻ ദിനങ്ങൾ’ നിർമിച്ച പ്ലാൻ ജെ സ്റ്റുഡിയോയും, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും ചേർന്നാണ് ’ സൂപ്പർ ശരണ്യ’യും ഒരുങ്ങുന്നത്. ചിത്രത്തിനായി ഗിരീഷ് എ ഡിയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുകയാണ്.

അർജുൻ അശോകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മമിതാ ബിജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം, കൊച്ചു സിനിമയുടെ വലിയ വിജയമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും. തണ്ണീർമത്തൻ ദിനങ്ങളിലും അനശ്വര രാജനായിരുന്നു നായിക.

Read More: ബറോസിന് വീണ്ടും തുടക്കം- പ്രൊമോ ടീസർ പങ്കുവെച്ച് മോഹൻലാൽ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്. ആദ്യരാത്രി, വാങ്ക് എന്നീ ചിത്രങ്ങളിലൂടെയും അനശ്വര ശ്രദ്ധ നേടി. മലയാള സിനിമകളുടെ വിജയത്തോടെ തമിഴകത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അനശ്വര.

Story highlights- super sharanya trailer