‘ഇരുവർ’ സിനിമയുടെ 25 വർഷങ്ങൾ: ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് മോഹൻലാൽ

January 15, 2022

മണിരത്‌നം സംവിധാനം ചെയ്ത് മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘ഇരുവർ’. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കപ്പെട്ട ചിത്രം മോഹൻലാൽ എന്ന നടന് എക്കാലത്തെയും മികച്ച ഒരു കഥാപാത്രത്തെയാണ് നൽകിയത്. അദ്ദേഹം അവതരിപ്പിച്ച ആനന്ദൻ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിലാണ് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ചിത്രത്തെ അനുസ്മരിക്കുന്നത്.

ഇരുവർ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവമായിരുന്നുവെന്നാണ് തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്ത്കൊണ്ട് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത്. വ്യക്തിജീവിതത്തിലും ഒരു എംജിആർ ആരാധകൻ ആയിരുന്ന അദ്ദേഹം ഇതിന് മുൻപും പല ഇന്റർവ്യൂകളിലും ഇരുവറിനെ പറ്റി സംസാരിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം പ്രകാശ് രാജ് തമിഴ് സെൽവൻ എന്ന കഥാപാത്രമായി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ എക്കാലത്തെയും മികച്ച ഒരു ക്ലാസിക് സിനിമയാണ് പിറന്നത്. ഗൗതമി, രേവതി, തബു, നാസ്സർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

Read More: മാസ്റ്ററിൽ ആരും കാണാതെ പോയ ചില ഭാഗങ്ങൾ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ചെയ്തിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകൻ മണിരത്നം തന്നെ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നു.

Story Highlights: 25 years of Iruvar: Mohanlal’s Instagram Post