മാസ്റ്ററിൽ ആരും കാണാതെ പോയ ചില ഭാഗങ്ങൾ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

January 13, 2022

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് മാസ്റ്റർ. വിജയ്, വിജയ് സേതുപതി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു, ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിലെ ചില രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. സിനിമയിലെ ക്ളൈമാക്സ് ഫൈറ്റിൽ നിന്നുള്ള ചില രംഗങ്ങളാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.

2021 ജനുവരി 13നാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തിയത്. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ.  തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ.

Read also; ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ദുൽഖറിന്റെ ആലാപനം; ആസ്വാദകഹൃദയം തൊട്ട് ‘അച്ചമില്ലൈ..’

കോളജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തിയത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കിയത്. 

Story highlights; master making video