എനിക്കറിയാം, ‘ആകാശ ഗാന്ധാര’ത്തിലെ യക്ഷിയല്ലേ?- പാട്ടുവേദിയെയും ദിവ്യ ഉണ്ണിയേയും പൊട്ടിച്ചിരിപ്പിച്ച് മേഘ്‌ന

January 3, 2022

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയിൽ ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

ഇപ്പോഴിതാ, നടി ദിവ്യ ഉണ്ണി പാട്ടുവേദിയിൽ അതിഥിയായി എത്തിയപ്പോഴും മേഘ്‌നയ്ക്ക് പങ്കുവയ്ക്കാനുള്ളതും രസകരമായ വിശേഷങ്ങളാണ്. ദിവ്യ ഉണ്ണിയെ കാണാൻ വന്നതാണ് എന്നുപറഞ്ഞാണ് മേഘ്‌ന വേദിയിലേക്ക് എത്തിയത്. സിനിമയിലൊക്കെ അഭിനയിക്കുന്ന ചേച്ചിയല്ലേ, എനിക്കറിയാം എന്ന് മേഘ്‌ന ദിവ്യ ഉണ്ണിയോട് പറഞ്ഞു. അപ്പോൾ ഏത് സിനിമയിലാണ് തന്നെ കണ്ടതെന്ന് ദിവ്യ ഉണ്ണി ചോദിക്കുന്നു. അല്പം ആലോചിച്ച ശേഷം കുട്ടികുറുമ്പി പറഞ്ഞ മറുപടിയായിരുന്നു രസകരം.

Read Also: ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻ’ പ്രേക്ഷകരിലേക്ക്; ജനുവരി 14 മുതൽ തിയേറ്ററുകളിൽ

‘എനിക്കറിയാം, ‘ആകാശ ഗാന്ധാര’ത്തിലെ യക്ഷിയല്ലേ?’ എന്ന മേഘ്‌നയുടെ ചോദ്യം പാട്ടുവേദിയെ പൊട്ടിച്ചിരിപ്പിച്ചു. പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്‌നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- mekhna’s funny reaction to divya unni’s question